കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കുന്നതിനിടയിൽ ചുഴിയിൽപ്പെട്ട് വിദ്യാർഥി മരിച്ചു. കളംകോളി താഴം നാസറിന്റെ മകൻ അലൻ (19) ആണ് മരിച്ചത്. എലത്തൂർ വില്ലേജ് ഓഫീസിന് പടിഞ്ഞാറുഭാഗത്ത് വീടിനടുത്തെ കടലിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം.
മൃതദേഹം ബീച്ചാശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച എലത്തൂർ മൊയ്തീൻപള്ളിയിൽ കബറടക്കും. ഉമ്മ: സബ്രീന. സഹോദരൻ: അബിൻ.
കടലിൽ കുളിക്കുന്നതിനിടയിൽ വിദ്യാർഥി മുങ്ങിമരിച്ചു.
Post a Comment