മുക്കം: നെഹ്‌റു യുവകേന്ദ്ര കോഴിക്കോടും ചാലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് ചെറുവാടിയും ദേശീയ യുവജനവാരാഘോഷത്തിന്റെ ഭാഗമായി വടംവലി മത്സരം നടത്തി.ബ്ലാക്ക് കോബ്ര കൊടിയത്തൂർ വിജയികളായി. സഹായി പന്നിക്കോട് റണ്ണേഴ്‌സുമായി.
വിജയികൾക്ക് ചാലഞ്ചേഴ്സ് ക്ലബ്ബിന്റെ സ്ഥാപകനായ കുട്ടികൃഷ്ണൻ ട്രോഫി സമ്മാനിച്ചു. റണ്ണേഴ്‌സിനു ബാപ്പു മാഷ് ചെറുവാടിയും ട്രോഫി നൽകി. നെഹ്‌റു യുവകേന്ദ്ര വളണ്ടിയർമാരായ ശരത്, മുഹമ്മദ് റിഫാദ്, ക്ലബ് സെക്രട്ടറി റഫീഖ് ഹസ്സൻ, ലുക്മാൻ, മാനു സിദ്ധിഖ്, റഹീം കാണിച്ചാടി തുടങ്ങിയവർ പ്രസംഗിച്ചു.
Post a Comment