ലോകം സനാതന ധർമ്മത്തെ ഉറ്റുനോക്കുകയാണ്: സ്വാമി ചിദാനന്ദപുരി


ചാത്തമംഗലം:  ലോകം ഭാരതീയ ദർശനങ്ങളെ ഉറ്റുനോക്കി കൊണ്ടിരിക്കുകയാണെന്നും സനാതന ധർമത്തെ മൂല്യച്യുതിയേൽക്കാതെ സംരക്ഷിക്കപ്പെടേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. ചാത്തമംഗലം ചിന്മയാമിഷൻ ഹാളിൽ സംഘടിപ്പിച്ച "സനാതനം 2022" എന്ന പരിപാടിയിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 




ചടങ്ങ് എൻ.ഐ.ടി ഡയറക്ടർ ഡോ.പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്‌തു. ഭാരതീയ ദർശനങ്ങൾ എൻ.ഐ.ടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കേരള ധർമാചാര്യ സഭ സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിക്ക് ചടങ്ങിൽ സ്വീകരണം നൽകി. ദയാനന്ദാശ്രമം മഠാധിപതി വിശ്വരൂപാനന്ദ സ്വാമികൾ അനുഗ്രഹഭാഷണം നടത്തി. ചന്ദ്രശേഖരൻ വൃന്ദാവനം അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.കൃഷ്ണദാസ് സ്വാഗതവും വി.ടി അച്യുതൻ നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post
Paris
Paris