താമരശ്ശേരി : ആരോ ഉപേക്ഷിച്ചു പോയ ഡിസ്പോസബിൾ മാസ് കിൽ കൊക്ക് കുരുങ്ങിയതിന് പിന്നാലെ ഒരാഴ്ചയോളം ദുരിതമനുഭവിച്ച് കൊറ്റി, അവശനിലയിൽ കൊറ്റിയെ തൻ്റെ കടയുടെ പിന്നിൽ കണ്ടെത് താമരശ്ശേരി അമ്പായത്തോട്ടിലെ റഹ്മാനിയ ഹോട്ടൽ ഉടമയായ ആലിയാണ്.
കൊറ്റിയുടെ (കൊക്കിൻ്റെ ) കൊക്കിൽ മാസ്ക്ക് കുടുങ്ങിക്കിടക്കുന്നത് കാരണം ഭക്ഷണം പോലും കഴിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രക്ഷപ്പെടുത്താൻ നാലു ദിവസം ശ്രമിച്ചെങ്കിലും പിടികൂടാൻ സാധിച്ചിരുന്നില്ല, അഞ്ചാം നാൾ കെണിയൊരുക്കി പിടികൂടിയാണ് ഏറെ പ്രയാസപ്പെട്ട് പക്ഷിയുടെ കൊക്കിൽ ചുറ്റിക്കടക്കുന്ന മാസ്ക് ഊരിയെടുത്തത്. സഹായത്തിനായി ആലിയുടെ ഭാര്യയും കൂടെയുണ്ടായിരുന്നു.
Post a Comment