പന്നിക്കോട് തെനെങ്ങാപറമ്പ് റോഡിലാണ് വിവിധയിടങ്ങളിലായി കുഴികൾ രൂപപ്പെട്ടത്
ചെറുവാടി :കോഴിക്കോട് ഊട്ടി ഹെസ്യ ദൂര പാതയോരത്തെ ചുള്ളിക്കാപറമ്പ- പന്നിക്കോട് റോഡിലാണ് പാതയിലെ കുഴി കാരണം യാത്രക്കാർ ബുദ്ദിമുട്ടുന്നത് .മലപ്പുറത്തുനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും തിരിച്ച് ഊട്ടിയിലേക്കും എത്തുന്ന പാതയോരത്താണ് അപകടം പതിവാകുന്ന തരത്തിൽ റോഡിൽ കുഴികൾ രൂപപ്പെട്ടത് .
കഴിഞ്ഞ വർഷം ഇതേ സ്ഥിതി ഉണ്ടായപ്പോൾ നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനൊടുവിൽ അറ്റകുറ്റപ്പണി ചെയ്ത ഈ റോഡിൽ വീണ്ടും അതേ സ്ഥലത്ത് തന്നെ ടാറിങ് പൊളിഞ് യാത്ര ദുഷ്കരമായിരിക്കുകയാണ് .
പന്നിക്കോട് ഉച്ചക്കാവ് ഭാഗത്ത് കഴിഞ്ഞ തവണ പോലെ വീണ്ടും റോഡ് പൊട്ടി പൊളിഞ്ഞു കുഴിരൂപപെട്ടതോടെ അധികൃതർ ക്വാറി വേസ്റ്റ് കൊണ്ടിട്ട് തടിതപ്പുകയാണ് ചെയ്തത്
തെനെങ്ങാപറമ്പ് അങ്ങാടിയോട് ചേർന്ന് വളവിലും താഴെ ഭാഗത്തെ വളവിലും ഉള്ള കുഴികാരണം പെട്ടെന്ന് വാഹന യാത്രക്കാർ ശ്രദ്ധിക്കാതെ പോകുന്നത് വലിയ അപകടങ്ങൾക്ക് വഴി വെച്ചേക്കാം .
കൂടാതെ ആംബുലൻസുകളുടെ പ്രധാന പാതയായ ഈ റോഡിൽ എടവണ്ണ - മുക്കം റോഡിൽ റോഡ് പണി നടക്കുന്നതിനാൽ ഇതുവഴി ഉള്ള ദിനംപ്രതി വാഹന യാത്രക്കാരുടെ എണ്ണം വർധിച്ചെന്നും കഴിഞ്ഞ തവണ ടാർ ചെയ്ത അതേ സ്ഥലത്ത് തന്നെ വീണ്ടും കുഴി രൂപപ്പെട്ടത് കോൺട്രാക്ടർമാരുടെ ടാർ ചെയ്യുന്നതുമായി ബന്ധപ്പെട്ട അപാകത മൂലമാണെന്നും നാട്ടുകാർ ആരോപിക്കുന്നു
Post a Comment