ആയിരത്തോളം കുടുംബങ്ങൾക്ക് പച്ചക്കറിതൈകൾ വിതരണം ചെയ്യുന്നു
മുക്കം: വിഷമയമായ ഇതര സംസ്ഥാന പച്ചക്കറികളിൽ നിന്ന് മോചനവും പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തതയും ലക്ഷ്യമിട്ട് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പദ്ധതിക്ക് തുടക്കമിട്ടു.
2021-2022 വാർഷിക പദ്ധതിയുടെ ഭാഗമായി വനിത ഘടകപദ്ധതിയിൽ ഉൾപ്പെടുത്തി 3,32,000 രൂപ ചിലവഴിച്ചാണ് ആയിരത്തോളം കുടുംബങ്ങൾക്ക് വിവിധയിനം പച്ചക്കറിതൈകളും വളവുമുൾപ്പെടെ നൽകുന്നത്. ഒരാൾക്ക് 50 തൈകളും 12 കിലോഗ്രാം ജൈവവളവും 100 മില്ലി ലിറ്റർ വീതം പേപ്പണ്ണയും അമിനോ ആസിഡും നൽകും. തൈകൾ തീർത്തും സൗജന്യമായി നൽകുമ്പോൾ വളവും മറ്റു സാധനങ്ങളും 75 ശതമാനം സബ്സിഡിയോടെയുമാണ് നൽകുന്നത്. പയർ, വെണ്ട, പച്ചമുളക്, തക്കാളി, വഴുതിന ഉൾപ്പെടെയുള്ള തൈകളാണ് പച്ചക്കറി കിറ്റിൽ ഉള്ളത്.
പന്നിക്കോട് കൃഷിഭവൻ പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസി: വി. ഷംലുലത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസി: കരീം പഴങ്കൽ അധ്യക്ഷത വഹിച്ചു.
സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ആയിഷ ചേലപ്പുറത്ത്, ദിവ്യ ഷിബു, പഞ്ചായത്തംഗങ്ങളായ രതീഷ് കളക്കുടി കുന്ന്, ഫസൽ കൊടിയത്തൂർ, ടി.കെ അബൂബക്കർ, കൃഷി ഓഫീസർ കെ.ടി. ഫെബിത, കൃഷി അസിസ്റ്റൻ്റുമാരായ ജാഫർ, സഫറുദ്ധീൻ, നഷീദ എന്നിവർ ചടങ്ങിൽ സംബധിച്ചു.
Post a Comment