താളത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു


കൊടിയത്തൂർ : കൊടിയത്തൂരും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന താളത്തിൽ  ആയിഷക്കുട്ടി-ഉണ്ണി പോക്കു തെയ്യത്തുംകടവ് കുടുംബത്തിലെ അംഗങ്ങളുടെ സംഗമം  സംഘടിപ്പിച്ചു.




കൊടിയത്തൂർ  താളത്തിൽ തറവാട്ടുവീട്ടിൽ നടന്ന പരിപാടി  താളത്തിൽ കുടുംബ സമിതി പ്രസിഡണ്ട് പി.എം  അഹമ്മദ് ഉദ്‌ഘാടനം ചെയ്തു.

 ഒ.സി കരീ൦ ചെറുവാടി മുഖ്യ പ്രഭാഷണം നടത്തി. സജ്ന സലീം അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം ലാ൦ഡ കുടുംബ  വിവരണം നടത്തി. ഉമർ പുതിയോട്ടിൽ,കരീ൦ താളത്തിൽ, പി.എം ആമിന തുടങ്ങിയവർ സംസാരിച്ചു.

പി.എം സലിം ബാബു, യസീ൪ താളത്തിൽ, ഹൈദർ എള്ളങ്ങൽ സാദത്ത് ഫാമി  തുടങ്ങിയവർ നേതൃത്വം നൽകി.വിവിധ കലാ  പരിപാടികളും അരങ്ങേറി.

Post a Comment

Previous Post Next Post
Paris
Paris