മലപ്പുറം: വഴിതർക്കവുമായി ബന്ധപ്പെട്ടു വ്ലോഗറും ജീവകാരുണ്യ പ്രവർത്തകനുമായ സുശാന്ത് നിലമ്പൂരിനെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടൂര്‍ പൊലീസാണ് സുശാന്തിനെ അറസ്റ്റ് ചെയ്തത്.
വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് മര്‍ദിച്ചെന്ന അയല്‍വാസിയുടെ പരാതിയിലാണ് അറസ്റ്റ്. അയല്‍വാസിയായ സുഭാഷാണ് പരാതി നൽകിയത്.
സമന്‍സ് അയച്ചിട്ടും സ്റ്റേഷനില്‍ ഹാജരാകാതിരുന്നതിനെതുടര്‍ന്നാണ് പൊലീസ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. തെക്കുംപാടത്തെ സുശാന്തിന്റെ വീട്ടിലെത്തി രാവിലെ 6.30ഓടെയാണ് വണ്ടൂര്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2018 ഫെബ്രുവരി 18 നാണ് കേസിനാസ്പദമായ സംഭവം. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.
Post a Comment