തമിഴ്‌നാട്ടില്‍ കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍; ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍


ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി ലോക്ഡൗൺ പ്രഖ്യാപിച്ചു. ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും.




ഞായറാഴ്ച നടത്താനിരുന്ന മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് ശനിയാഴ്ചയാക്കും. ആരോഗ്യമന്ത്രി എം.സുബ്രഹ്‌മണ്യനാണ് ഇക്കാര്യം അറിയിച്ചത്. നാളെ മുതല്‍  രാത്രി 10 മുതല്‍ രാവിലെ 5 വരെ അവശ്യ സേവനങ്ങള്‍ മാത്രമേ ലഭ്യമാകൂ. കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍ ഹോട്ടലുകള്‍, സിനിമാ തീയേറ്ററുകള്‍ തുടങ്ങിയവയൊന്നും രാത്രി പത്ത് മണിക്ക് ശേഷം പ്രവര്‍ത്തിക്കരുത്. സ്‌കൂളുകള്‍ അടയ്ക്കും. 1 മുതല്‍ 9 വരെ ക്ലാസുകള്‍ക്ക് നാളെ മുതല്‍ ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്തും. പാല്‍, പത്രം, ആശുപത്രി, മറ്റ് അവശ്യസേവനങ്ങള്‍ക്ക് വിലക്കില്ല. പെട്രോള്‍ പമ്പുകള്‍ക്കും ഗ്യാസ് സ്റ്റേഷനുകള്‍ക്കും മുഴുവന്‍ സമയം പ്രവര്‍ത്തിക്കാം. നിയന്ത്രണങ്ങളുടെ ഭാഗമായി വാളയാര്‍ ഉള്‍പ്പടെയുള്ള അതിര്‍ത്തികളില്‍ തമിഴ്‌നാട് പരിശോധന കര്‍ശനമാക്കിയിരുന്നു. രണ്ടു വാസ്‌കിനെടുത്ത സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ പരിശോധനാ ഫലമോ തമിഴ് നാട് യാത്രയ്ക്ക് നിര്‍ബന്ധമാക്കി. ആദ്യ ദിവസങ്ങളില്‍ ആരെയും മടക്കി അയക്കുന്നില്ലെങ്കിലും വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം

സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവരോടാണ് ഇപ്പോള്‍ രേഖകള്‍ ആവശ്യപ്പെടുന്നത്. തമിഴ് നാട്ടിലേക്ക് പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂര്‍ വരെ മുമ്പെടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ കൈയ്യില്‍ കരുതണം. രണ്ടു മാസങ്ങള്‍ക്ക് ശേഷമാണ് അതിര്‍ത്തി നിയന്ത്രണം ശക്തമാക്കിയത്. ചരക്കു വാഹനങ്ങള്‍, കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള പൊതു ഗതാഗത സംവിധാനങ്ങളെന്നിവ പരിശോധന കൂടാതെ കടത്തി വിടുന്നുണ്ട്.

Post a Comment

Previous Post Next Post
Paris
Paris