താമരശ്ശേരി: തിരക്കുള്ള ബസ്സുകൾ കേന്ദ്രീകരിച്ച് മോഷണം പെരുകുന്നു. ഇന്നലെ വൈകുന്നേരം താമരശ്ശേരി ബസ്സ് ബേയിൽ നിന്നും ചുങ്കം ചെക്ക് പോസ്റ്റ് വരെ യാത്ര ചെയത സ്ത്രീയുടെ ബാഗിൽ നിന്നും ഒന്നേകാൽ പവനിൽ അധികം തൂക്കം വരുന്ന ചെയിനാണ് മോഷ്ടാക്കൾ കവർന്നത്.
താമരശ്ശേരിയിലെ കടയിൽ നിന്നും അറ്റകുറ്റ പണി നടത്തി പേഴ്സിൽ ഇട്ട് ബാഗിൽ സൂക്ഷിച്ച പേരക്കുട്ടിയുടെ ചെയിനാണ് ബാഗിൻ്റെ സ്വിബ് തുറന്ന് മോഷ്ടാക്കൾ കൈക്കലാക്കിയത്.
ഇതേ ബസ്സിൽ യാത്ര ചെയ്ത മറ്റൊരു സ്ത്രീയുടെ മൊബൈൽ ഫോണും ബാഗിൽ നിന്നും നഷ്ടപ്പെട്ടിരുന്നു.
മോഷണത്തിന് പിന്നിൽ സ്ത്രീകൾ തന്നെയാണെന്നാണ് സംശയിക്കുന്നത് , പുരുഷൻമാർ ആരും ഇവരുടെ സമീപം ഉണ്ടായിരുന്നില്ല.
മോഷണം സംബന്ധിച്ച് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
Post a Comment