ശബരിമലയിൽ മകരവിളക്ക് മഹോത്സവം ഇന്ന്.

ശബരിമലയിൽ മകരവിളക്ക് മഹോത്സവം ഇന്ന്. ഉച്ചയ്ക്ക് 2.29ന്‌ മകരസംക്രമപൂജ നടക്കും. തിരുവാഭരണ ഘോഷയാത്ര വൈകിട്ട്‌ 5.30ന്‌ ശരംകുത്തിയിലെത്തും. അവിടെനിന്ന്‌ സ്വീകരിച്ച്‌ ആറിന്‌ സന്നിധാനത്തെത്തിക്കും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന 6.30ന്‌ നടക്കും. തുടർന്നാണ് മകരജ്യോതി, മകരവിളക്ക്‌ ദർശനം. 




സുരക്ഷിതമായ ദർശനത്തിന്‌ എല്ലാ സൗകര്യങ്ങളും പൂർത്തിയായതായി ദേവസ്വം ബോർഡ്‌ അറിയിച്ചിട്ടുണ്ട്. കൊവിഡ്  നിയന്ത്രണമുള്ളതിനാൽ ഭക്തർ ജ്യോതി ദർശനത്തിനായി വിശ്രമിച്ച് കാത്തിരിക്കുന്ന പർണ്ണശാലകൾ ഇത്തവണ സന്നിധാനത്തും പരിസര പ്രദേശങ്ങളിലെങ്ങും തന്നെ ഉയർന്നിട്ടില്ല.

Post a Comment

Previous Post Next Post
Paris
Paris