സർക്കാർ ജീവനക്കാർക്ക് ബുധനാഴ്ചകളിൽ ഖാദി നിർബന്ധം


സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ആഴ്ചയിൽ ഒരിക്കൽ ഖാദി നിർബന്ധമാക്കി. ബുധനാഴ്ചകളിൽ ഖാദി കൈത്തറി വസ്ത്രം ധരിക്കണമെന്ന് സർക്കാർ ഉത്തരവിറക്കി. സർക്കാർ, അർധ-സർക്കാർ പൊതുമേഖലാസ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്. ആവശ്യമുള്ള കൈത്തറി തുണിത്തരങ്ങൾ വാങ്ങാൻ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.




കൊവിഡ് മൂലം കൈത്തറി മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് പുതിയ തീരുമാനം. നേരത്തെ സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ക്ക് ഖാ​ദി മാ​സ്‌​കു​ക​ള്‍ നി​ര്‍ബ​ന്ധ​മാ​ക്കിയിരുന്നു. എ​ല്ലാ സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും മാ​സ്‌​കു​ക​ള്‍ ഖാ​ദി ബോ​ര്‍ഡി​ല്‍ നി​ന്ന് വാ​ങ്ങാ​ന്‍ സ​ര്‍ക്കാ​ര്‍ നി​ർ​ദേ​ശം ന​ല്‍കിയിരുന്നു. നൂ​റി​ലേ​റെ ത​വ​ണ ക​ഴു​കി ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റു​ന്ന ക​ട്ടി​യു​ള്ള ‘മ​നി​ല’ തു​ണി ഉ​പ​യോ​ഗി​ച്ചാ​ണ് ഖാ​ദി ബോ​ര്‍ഡ് മാ​സ്‌​കു​ക​ള്‍ നി​ര്‍മി​ക്കു​ന്ന​ത്.

Post a Comment

Previous Post Next Post
Paris
Paris