തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഷികാഘോഷ പരിപാടികൾക്ക് നാളെ തുടക്കമാവും.കരുതലിന്റെയും മാറ്റത്തിന്റെ ഒരാണ്ട് .... എന്ന സന്ദേശം ഉയർത്തി പിടിച്ച് നടക്കുന്ന വാർഷിക പരിപാടി ജനുവരി 15 പാലിയേറ്റിവ് ദിനത്തിൽ തുടങ്ങി ഫെബ്രുവരി 19 പഞ്ചായത്ത് രാജ് ദിനത്തിൽ സമാപിക്കുന്ന രീതിയിലാണ് പരിപാടികൾ നടക്കുക. സ്ഫുരണം എന്ന പേരിലാണ് വാർഷിക പരിപാടികൾ നടക്കുക.36 ദിനങ്ങൾ നീങ്ങുനിൽക്കുന്ന വാർഷിക പരിപാടികളുടെ ഭാഗമായി 36 വ്യത്യസ്ത പരിപാടികൾ നടക്കും.
പാലിയേറ്റിവ് കുടുംബ സംഗമം,ഒന്നാം വാർഷിക പരിപാടി ലോഗോ പ്രകാശനം, സമവായ ഗ്രാമം ഹെൽപ്പ് ഡെസ്ക് ,മെഡിക്കൽ ക്യാമ്പ് ,നിർദ്ദന കുടുംബത്തിനൊപ്പം മെമ്പർ,ജൻ ആംബുലൻസ്, ഗ്രാമചന്ത, തൊഴിൽമേള, ജലനിധി പദ്ധതി സമർപ്പണം, സ്മാർട് വ്യാപാർ ലൈസൻസ് ക്യാമ്പ് , ചോദ്യോത്തരവേള, ഫയൽ അദാലത്ത്, ഗ്രാമ ചലന യാത്രകൾ, ജനസമ്പർക്ക പരിപാടി , സംരംഭ ശ്രീ , ഗ്യാസ് ക്രമറ്റോറിയം സമർപ്പണം, ഉറുമി അങ്കണവാടി സമർപ്പണം, അമ്പലപ്പാറ അങ്കണവാടി സമർപ്പണം, പൊതു കംപർട്ട് സ്റ്റേഷൻ തറക്കല്ലിടൽ , വികസന പത്രിക സമർപ്പണം, ജനപ്രതിനിധി സംഗമം, ജനസൗഹ്യദ പഞ്ചായത്ത് പ്രഖ്യാപനം, ഗ്രാമകേന്ദ്രങ്ങൾ സമർപ്പണം, ഘടക സ്ഥാപനങ്ങളിലൂടെ,അനുമോദനം, കുടുംബശ്രീ വിലയിരുത്തൽ യാത്രകൾ,ഫുട്ബോൾ മേള എന്നീ പരിപാടികൾ വ്യത്യസ്ത ദിവസങ്ങളിലായി നടക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
Post a Comment