കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പതിനാറാം വാർഡിലെ ചാത്തപറമ്പ്- കോഴിക്കുളം റോഡിൻ്റെ ഉദ്ഘാടനം അബാലവൃദ്ധം പ്രദേശവാസികളുടെ സാന്നിധ്യത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് നിർവഹിച്ചു.
വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സലാം സി പി, ആലിക്കുട്ടി ഇ, ഫൈസൽ തറമ്മൽ, അക്ബർ സലീം, ജാഫർ സാദിഖ്, അഫ്സൽ കെ , ബഷീർ കെ, നിഹാൽ ചാത്തപറമ്പ്, ഉസൈൻകുട്ടി, എന്നിവർ സംബന്ധിച്ചു.
Post a Comment