തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആലോചനയില്‍ ഇല്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോയെ മതിയാകൂ. പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഇല്ലാത്തൊരു സാഹചര്യം നിലനിര്‍ത്താന്‍ ഓരോരുത്തരും വിചാരിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ സിഎഫ്എല്‍ടിസികടളക്കം പ്രവര്‍ത്തന സജ്ജമാക്കാനുള്ള നിര്‍ദേശങ്ങള്‍ കൊടുത്തിട്ടുണ്ട്. ജില്ലാ കളക്ടര്‍മാര്‍ക്കും ജില്ലാ ആരോഗ്യ മേധാവികള്‍ക്കും ഇത് സംബന്ധിച്ച് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിദേശത്ത് നിന്നു വരുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയത് കേന്ദ്ര നിര്‍ദേശം അനുസരിച്ചാണ്. പൂര്‍ണ്ണമായ അടച്ചിടല്‍ ജനജീവിതത്തെ ബാധിക്കും. ലോക്ക്ഡൗണിന് സമാനമായ ഒരു നിയന്ത്രണവും ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്നും മന്ത്രി അറിയിച്ചു.
ഇതിനിടെ വിദേശത്തുനിന്ന് എത്തുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം പുതുക്കിയിരുന്നു. എല്ലാ യാത്രക്കാരും ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ എടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി 11 മുതല്‍ വിദേശരാജ്യങ്ങളില്‍നിന്ന് വിവിധ മാര്‍ഗങ്ങളിലൂടെ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നവര്‍ക്കെല്ലാം നിയന്ത്രണങ്ങള്‍ ബാധകമാണ്. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് യാത്രയ്ക്കുമുമ്പും വിമാനത്താവളത്തില്‍ എത്തിയശേഷവും കോവിഡ് പരിശോധന വേണ്ടാ. ക്വാറന്റീനിനിടെ കോവിഡ് ലക്ഷണങ്ങളുണ്ടായാല്‍ മാത്രം പരിശോധിക്കണം.
Post a Comment