സ്‌കൂൾ അടയ്ക്കൽ സി ബി എസ് ഇ, അൺ എയിഡഡ് സ്‌കൂളുകൾക്കും ബാധകം എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല.


തിരുവനന്തപുരം: എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരീക്ഷകൾ മുൻപ് നിശ്ചയിച്ച പ്രകാരം നടക്കുമെന്നും, എസ് എസ് എൽ സി പരീക്ഷയ്ക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചുവെന്നും മന്ത്രി പറഞ്ഞു..




എസ് എസ് എൽ സി, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾക്ക് മാർഗരേഖ പരിഷ്‌കരിക്കും. ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായി തിങ്കളാഴ്ച ഉന്നതതല യോഗം ചേരുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. എസ് എസ് എൽ സി പാഠ്യഭാഗം ഫെബ്രുവരി ഒന്നിനും, പ്ലസ് ടു സിലബസ് ഫെബ്രുവരി അവസാനവും പൂർത്തിയാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.സ്‌കൂൾ അടയ്ക്കൽ സി ബി എസ് ഇ, അൺ എയിഡഡ് സ്‌കൂളുകൾക്കും ബാധകമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിക്ടേഴ്‌സ് ചാനലിലെ ക്ലാസ് സമയത്തുതന്നെ ഓൺലൈൻ ക്ലാസും നടക്കും. കോളേജുകളുടെ കാര്യത്തിലും ആശങ്കയുണ്ട്. ഇക്കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris