'ജല സമൃദ്ധി കൃഷി സമൃദ്ധി' സമഗ്ര മണ്ണ് ജല സംരക്ഷണപദ്ധതിയുമായി പെരുമണ്ണ ഗ്രാമ പഞ്ചായത്ത്.


പെരുമണ്ണ : പരിസ്ഥിതി പുനസ്ഥാപനവും പരിപാലനവും ലക്ഷ്യമിട്ട് പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ ആറ നീർത്തടങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടു CWRDM ന്റെ സഹായത്തോട് കൂടി സമഗ്രമായ മണ്ണ് ജല സംരക്ഷണ പദ്ധതി  'ജല സമൃദ്ധി കൃഷി സമൃദ്ധി' യുടെ ആലോചന യോഗം കുന്നമംഗലം എം എൽ എ അഡ്വ. പി.ടി. എ റഹീം  ഉദ്ഘാടനം ചെയ്തു. 




CWRDM എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ്‌.പി.സാമുവൽ യോഗത്തിൽ മുഖ്യാതിഥിയായി. പദ്ധതി രൂപീകരണത്തിനവശ്യമായ വിവിധ ഡിപ്പാർട്ട്‌മെന്റുകളിലെ പ്രതിനിധികളായ ഡെപ്യൂട്ടി ഡയറക്ടർ സ്റ്റാറ്റിസ്റ്റിക്‌സ് കോഴിക്കോട് വി.രാജേഷ്,ഡെപ്യൂട്ടി ഡയറക്ടർ കൃഷി വകുപ്പ്‌ മീന,മഹത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കോഴിക്കോട് ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ മുഹമ്മദ് ജാ, മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.അജയൻ,ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ മഞ്ജു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

പഞ്ചായത്തിലെ കൃഷി യോഗ്യമല്ലാത്ത തരിശു നിലങ്ങളെ കൃഷി യോഗ്യമാക്കി കാർഷിക ഉൽപാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി ചാലിയാർ പുഴയിലെ ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജിനെ ഉപയോഗപ്പെടുത്തികൊണ്ട് ചാലിയാറിലെയും ചെറുപുഴയിലേയും ശുദ്ധ ജലസ്രോതസ്സിനെ  ഗാർഹിക,ഗാർഹികേതര ആവശ്യങ്ങൾക്കും കൃഷിയെ പരിപോഷിക്കുന്നതിനും ശാസ്ത്രീയമായി വിനിയോഗിക്കുന്നതിനാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.പദ്ധതിയുടെ പഠന റിപ്പോർട്ടും തുടർന്നുള്ള പരിശീലന പരിപാടികളും മറ്റും നൽകുന്നതിന് CWRDM പ്രതിജ്ഞാബന്ധമാണെന്നു എക്സിക്യൂട്ടീവ് ഡയറക്ടർ വാഗ്‌ദാനം നൽകി.ജലസേചന പദ്ധതിൾക്കൊപ്പം തരിശു രഹിത പഞ്ചായത്ത്, കാർബൺ ന്യൂട്രൽ പഞ്ചായത്ത്, ജല ബഡ്ജറ്റിങ് തൊഴിലുറപ്പ് പദ്ധതി വിഭാവനം ചെയ്യുന്ന 'നീരുറവ്' നീർത്തടതിഷ്ഠിത സമഗ്ര വികസന പദ്ധതി,ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന 'കതിരണി' തുടങ്ങി പദ്ധതികളെല്ലാം ഒരു കുട കീഴിൽ ഒരുക്കി പ്രത്യേകം കലണ്ടർ പ്രകാരം പദ്ധതി നടപ്പിലാക്കാമെന്നു നിരീക്ഷിച്ചു.ഇതിനായി കർമ്മ സമിതി രൂപീകരണം,റിസോഴ്‌സ് പേഴ്സണുകൾക്ക് പരിശീലന ക്ലാസ്സുകൾ,വിവര ശേഖരണം,വിഭവ ഭൂപടം ഒരുക്കൽ,കാർബൺ രജിസ്റ്റർ,ആവശ്യമായ കർമ്മ പദ്ധതികൾ കണ്ടെത്തൽ,പ്രവർത്തികളിൽ ഇതര വകുപ്പുകളുടെ സംയോജനം തുടങ്ങിയ മാതൃക പ്രോജക്ട് റിപ്പോർട്ടാണ് CWRDM മുഖേനെ പെരുമണ്ണ ഗ്രാമ പഞ്ചായത്ത് തയ്യാറാക്കുന്നത്.

കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തിയ ആലോചന യോഗത്തിൽ പെരുമണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഉഷ യോഗത്തിനു സ്വാഗതം പറഞ്ഞു.പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു കൊണ്ടു പദ്ധതി വിശദീകരിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.അജിത, ശ്യാമള പറശ്ശേരി,പെരുമണ്ണ പഞ്ചായത്ത് വികസനകാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രേമദാസൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപ കാമ്പുറത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം എ പ്രതീഷ്,മെമ്പർമാരായ കെ പി രാജൻ,കെ കെ ഷമീർ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി. നിസാർ ,ബിഎംസി കൺവീനർ മല്ലിശ്ശേരി മോഹനൻ ,ജനപ്രതിനിധികൾ, ആസൂത്രണ സമിതി അംഗങ്ങൾ, ജൈവ വൈവിധ്യ ബോർഡ്‌ അംഗങ്ങൾ,കാർഷിക വികസന സമിതി അംഗങ്ങൾ,CDS അംഗങ്ങൾ,ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൻ ആർ രാധിക യോഗത്തിന് നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post
Paris
Paris