കൊടൽ ഗവ. യു.പി സ്കൂളിന്റെ നേതൃത്വത്തിൽ പെൺകുട്ടികളുടെ ശാരീരികക്ഷമതക്കായി എയ്റോബിക്സ് പരിശീലനം നടത്തി.


പന്തീരാങ്കാവ് : ഗവ യു.പി സ്കൂൾ കൊടൽ നടക്കാവിൽ പെൺകുട്ടികളുടെ  ശാരീരികക്ഷമതയും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നതിനായി എയ്റോബിക്സ് പരിശീലനം സംഘടിപ്പിച്ചു. 




കോഴിക്കോട് ബി.ആർ.സി  യുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്.  അത്‌ലറ്റിക് കോച്ച് ടോമി ചെറിയാൻ പരിപാടി ഉദ്ഘാടനം ചെയ്തു . ഒളവണ്ണ ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം കോ-ഓഡിനേറ്റർ മധുസൂദനൻ വിഷയാവതരണം നടത്തി.




 ട്രെയിനർ ടിജോ ആശംസകൾ നേരുന്നു. ഹെഡ്മാസ്റ്റർ മനോജൻ പി.കെ സ്വാഗതവും കായികാദ്ധ്യാപകൻ മനോജ് കുമാർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris