കോഴിക്കോട് : 32 മത് ഇന്റർനാഷണൽ ഗുജറാത്ത് കൈറ്റ് ഫെസ്റ്റിവലിൽ 2022 പങ്കെടുക്കാൻ വേണ്ടി കേരളത്തിൽ നിന്ന് യാത്രയാകുന്ന വൺ ഇന്ത്യ കൈറ്റ് ടീമിന്
കാലിക്കറ്റ് എയർപോർട്ടിൽ വെച്ച് എയർപ്പോർട്ട് ഡയരക്ടർ ആർ മഹാലിംഗം ഫ്ലാഗ് ഓഫ് ചൈയ്ത് യാത്രയയപ്പ് നൽകി.
ചടങ്ങിൽ ടീം ലീഡർ അഡ്വ. ഷമീം പക്സാൻ
ഫ്ലാഗ് ഏറ്റുവാങ്ങി. ഇന്ത്യയിലെ 21 സ്റ്റേറ്റുകളിൽ നിന്നും 12 വിദേശ രാജ്യങ്ങളിൽ നിന്നുമായി 200 പട്ടം പറത്തൽ വിദഗ്ദർ ഫെസ്റ്റിവലിൽ പങ്കെടുക്കും
കാലിക്കറ്റ്, കൊച്ചി, തിരുവനന്തപുരം എന്നീ എയർപോർട്ടുകളിൽ നിന്ന് 44 കൈറ്റിസ്റ്റുകൾ ആണ് വൺ ഇന്ത്യ ടീമിന്റെ ഭാഗമായി ഗുജറാത്തിലേക്ക് പുറപ്പെട്ടത്
കാലിക്കറ്റ് എയർപോർട്ടിൽ വെച്ച് നടന്ന ചടങ്ങിൽ ക്യാപ്റ്റൻ അബ്ദുള്ള മാളിയേക്കൽ അദ്ധ്യക്ഷം വഹിച്ചു. ഇന്റർനാഷണൽ കോർഡിനേറ്റർ ഷാഹിർ മണ്ണിങ്ങൽ, നാഷണൽ കോർഡിനേറ്റർ അബ്ബാസ് കളത്തിൽ, ഡെപ്യുട്ടി ഡയരക്ടർ ശ്രീനിവാസ റാവു, എയർപോർട്ട് സ്പോർട്സ് ബോർഡ് ഭാരവാഹികൾ,എന്നിവർ സംബന്ധിച്ചു.
ഹാഷിം കാടാക്കലകം, സലീം പാറക്കൽ, ജയദേവൻ മാസ്റ്റർ, പ്രദീപ് ഗോപാൽ,
അബ്ദുൽ മജീദ് സിടി, നിയാസ് ചെറുവാടി, അസീസ് ഒറ്റയിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഗുലാം ഹുസൈൻ ചെറുവാടി സ്വാഗതവും അബ്ദുനാസർ നരിക്കുനി നന്ദി പറയുകയും ചെയ്തു.
Post a Comment