കണ്ണൂര്‍: പൊടിക്കുണ്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപിടിച്ചു
കണ്ണൂര്‍ പൊടിക്കുണ്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപിടിച്ചു. പൊടിക്കുണ്ട് ജംക്ഷനില്‍ രാവിലെ ഒമ്പതരയോടെയാണ് ബസ്സിന് തീപിടിച്ചത്. പാലിയത്ത് വളപ്പ് കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന മായാസ് ബസ്സാണ് പൂര്‍ണ്ണമായും കത്തി നശിച്ചത്.
പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ ഡ്രൈവര്‍ ബസ് നിര്‍ത്തുകയും യാത്രക്കാര്‍ ഇറങ്ങി ഓടുകയും ചെയ്തതിനാല്‍ ആളപായം ഒഴിവായി. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.
Post a Comment