മെഡിക്കൽ ക്യാമ്പും ഹെൽത്ത് ചെക്കപ്പ് നടത്തി

മാവൂർ : ജെസിഐ മാവൂരും മെഡ്‌ലൈൻ പോളിക്ലിനിക്കും സംയുക്തമായി മെഡിക്കൽ ക്യാമ്പും, ഹെൽത്ത് ചെക്കപ്പ് നടത്തി.സാന്ത്വനം പാലിയേറ്റീവ് കെയർ, നന്മ റസിഡൻസ് കച്ചേരിക്കുന്ന് , പൈപ്പ് ലൈൻ റസിഡൻസ്, പുൽപ്പറമ്പിൽ റസിഡൻസ് അസോസിയേഷനുകൾ ക്യാമ്പുമായി സഹകരിച്ചു.




മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം മാവൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉമ്മർ പുലപ്പാടി നിർവഹിച്ചു. ജെസിഐ മാവൂർ പ്രസിഡന്റ്  JFM സനീഷ്.പി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടർ JC ഷഹീൻ തരുവറ സ്വാഗതവും, സെക്രട്ടറി 
JC ശ്രീജിത്ത് മാവൂർ, മെഡ്‌ലൈൻ പോളിക്ലിനിക് ഡയറക്ടർ JC സലൂജ അഫ്സൽ, സാന്ത്വനം പാലിയേറ്റീവ് കെയർ സെക്രട്ടറി ഉസ്മാൻ, 14 ലാം വാർഡ് മെമ്പർ ഗീത മണി, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ദിലീപ്, വ്യാസ്, ജയ്നി സുനിൽ, രവി പുനത്തിൽ, ബാബു ചാലിയാർ,എന്നിവർ ആശംസ അർപ്പിച്ച്  സംസാരിച്ചു.




ജെസിഐ ഡയമണ്ട്സ് പ്രസിഡന്റ് JC സായികൃഷ്ണ വേണി നന്ദി പറഞ്ഞു. മെഡിക്കൽ ക്യാമ്പിൽ 150ൽ പരം അസോസിയേഷൻ അംഗങ്ങൾ പങ്കെടുത്തു.
ജെസിഐ മാവൂർ മുൻ പ്രസിഡന്റുംമാരായ JC അനൂപ് തുവ്വക്കാട്, JFM റഷീദ് അലി പെരിക്കാക്കോട്ട്, JFM ഖാലിദ് ഇ.എം,JFM നജീബ് സി എം, മെമ്പേഴ്സ് JC ബിജീഷ് മരുതൊടി,JC ഷൈജു എം.ർ , JC ശ്രീലക്ഷ്മി പ്രസാദ് , JC വന്ദന ഗിരീഷ്,JC അമ്പിളി വ്യാസ് എന്നിവർ സന്നിഹിതരായി. മെഡിക്കൽ ക്യാമ്പിനു വേണ്ട അവശ്യ മരുന്നുകൾ നൽകി മാവൂർ മെഹറിൻ മെഡിക്കൽസ് ഉടമ റഷീദ്, ഹെൽത്ത് കെയർ റപ്രെസെന്ററ്റിവ്മാരായ സൈനിക്,പ്രബിലാഷ് എന്നിവർ സഹകരിച്ചു.

Post a Comment

Previous Post Next Post
Paris
Paris