മെഡിക്കല്‍ വിദ്യാര്‍ഥി കോളേജ് കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍


കോഴിക്കോട്: മെഡിക്കല്‍ വിദ്യാര്‍ഥി കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍. കോഴിക്കോട് മൊടക്കല്ലൂർ മലബാര്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന തേഞ്ഞിപ്പലം സ്വദേശി ആദര്‍ശ് നാരായണനെയാണ് കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്.



 
കോളേജിലെ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയാണ് ആദര്‍ശ്. ഇന്ന്  രാവിലെയാണ് ആദര്‍ശിനെ മരിച്ച നിലയില്‍ കണ്ടത്. സംഭവത്തെ കുറിച്ച് അത്തോളി പോലീസ് കേസെടുത്ത് അന്വേഷിക്കുകയാണ്.




ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടത്തിന് താഴെയാണ് ആദർശിനെ വീണ് കിടക്കുന്ന നിലയിൽ കണ്ടത്. കോളേജിൽ ഒരു തരത്തിലുള്ള പ്രശ്നവുമില്ലെന്നും ആത്മഹത്യയാവാനുള സാധ്യത കുറവാണെന്നും കോളജ് അധികൃതർ പറഞ്ഞു. അതുകൊണ്ടുതന്നെ ആത്മഹത്യയാണോ വീണ് മരിച്ചതാണോ എന്നതിൽ വ്യക്തത വന്നിട്ടില്ലെന്നും കോളേജ് അധികൃതർ അറിയിച്ചു

Post a Comment

Previous Post Next Post
Paris
Paris