മുസ്ലിം ലീഗ് പ്രതിഷേധം അവഗണിക്കൻ സർക്കാരിന് കഴിയില്ല .അഹമ്മദ് കുറ്റിക്കാട്ടൂർ


കൊടുവള്ളി:സംസ്ഥാന വ്യാപകമായി മുസ്ലിം ലീഗും പോഷക സംഘടനകളും നടത്തിവരുന്ന പ്രതിഷേധ സംഗമങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ സർക്കാരിന് കഴിയില്ലെന്ന് പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് അഹമ്മദ് കുറ്റിക്കാട്ടൂർ പറഞ്ഞു .




      കൊടുവള്ളി നിയയോജക മണ്ഡലം പ്രവാസി ലീഗ് സംഘടിപ്പിച്ച പ്രവർത്തക കൺവൻഷനും ജോലി ആവശ്യാർഥം വിദേശത്തേക്ക്‌ പോവുന്ന മണ്ഡലം സെക്രട്ടറി കെ ടി ബഷീറിനുള്ള യത്ര അയപ്പും ഉദ്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . 




ജില്ലാ ജന സെക്രട്ടറി യു കെ ഹുസൈൻ മുഖ്യ പ്രഭാഷണം നടത്തി.അബ്ദുറഷീദ് ചാലക്കര അദ്ധ്യക്ഷത വഹിച്ചു ..
ഷമീർ പലക്കുറ്റി,അബ്ദുൽ കരീം ഹാജി കട്ടിപ്പാറ ,എം പി ഹുസൈൻ ഹാജി ,കെ കെ കാദർ പന്നൂർ ,കെ ടി ബഷീർ വെളിമണ്ണ ,അബ്ദുറഹിമാൻ കുണ്ടുങ്ങര ,മുഹമ്മദ് കുണ്ടുങ്ങര ,കുഞ്ഞാവ ,മുഹമ്മദ് വാവ ,ഒ പി മുഹമ്മദ് കൂടത്തായി ,മുഹമ്മദ് കുട്ടി മടവൂർ ,ഉമ്മർ താമരശ്ശേരി ,പി കെ എ റസാഖ് ,പുറായിൽ മുഹമ്മദ് ,മഠത്തിൽ റഷീദ് വെളിമണ്ണ ,പി കെ ശരീഫ് ,അബ്ദുറഹിമാൻ പി പി , എന്നിവർ സംസാരിച്ചു .ജനറൽ സെക്രട്ടറി 
സി മുഹമ്മദാലി മാസ്റ്റർ സ്വാഗതവും സെക്രട്ടറി അസീസ് മടവൂർ നന്ദിയും പറഞ്ഞു .

Post a Comment

Previous Post Next Post
Paris
Paris