റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റയാളുടെ ചികിത്സാ ചിലവ് കരാർ കമ്പനി വഹിക്കണം ; കളക്ടർ


താമരശ്ശേരി ചുങ്കം വെഴുപ്പൂർ ബസ് സ്റ്റോപ്പിന് സമീപം കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിൽ വീണു ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ്റെ  ചികിത്സാ ചെലവ് റോഡ് വികസന പ്രവൃത്തി നടത്തുന്ന കരാർ കമ്പനി വഹിക്കണമെന്ന് ജില്ലാ കലക്ടർ. കരാറുകായ  ശ്രീധന്യ കൺസ്ട്രക്ഷൻസിനോടാണ് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർമാൻ കൂടിയായ കളക്ടർ 
എൻ.തേജ് ലോഹിത് റെഡ്ഡി നിർദ്ദേശം നൽകിയത്.




ഇതിൽ കരാർ കമ്പനി വീഴ്ച വരുത്തിയാൽ അവർക്കു നൽകാനുള്ള തുകയിൽ നിന്നു ചികിത്സാ ചെലവു പിടിക്കണമെന്ന് റോഡ് വികസന പ്രവൃത്തി ചുമതല വഹിക്കുന്ന കെ.എസ്.ടി.പി എൻജി നീയർക്കും കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. എകരൂൽ വള്ളിയോത്ത് കണ്ണാറക്കുഴിയിൽ അബ്ദുൽ റസാഖിനാണ് അപകടത്തിൽ ഗുരുതരമായ പരുക്കേറ്റത്. അബ്ദുൽ റസാഖിനു റോഡിന്റെ ഉപഭോക്താവെന്ന നിലയിൽ ലഭിക്കാനുള്ള നഷ്ടപരിഹാരവും മറ്റും ലഭിക്കുന്നതിനു നിയമസ ഹായം ഉൾപ്പെടെ എല്ലാം ലഭ്യമാ ക്കണമെന്നു ജില്ലാ സപ്ലൈ ഓഫീസർക്കും നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ താമരശ്ശേരി തഹസിൽദാരോട് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Paris
Paris