വടകര സിറാജുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ സംഘടിപ്പിച്ച ഐ ക്യൂബ് പഠന എക്സിബിഷൻ ശ്രദ്ധേയമായി


വടകര : വടകര സിറാജുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ സംഘടിപ്പിച്ച ഐ ക്യൂബ് പഠന എക്സിബിഷൻ വിദ്യാർത്ഥികൾക്കും രക്ഷിതാകൾക്കും നവ്യാനുഭൂതി ഉണർത്തി.




  വ്യത്യസ്ത പഠന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി  പത്തിനഞ്ചോളം പഠന മുറികൾ വിദ്യാർത്ഥികളും അധ്യാപകരും തയ്യാർ ചെയ്തു . കോവിഡ് കാരണം വിദ്യാലയങ്ങൾ അടച്ചിട്ടപ്പോൾ വിദ്യാർത്ഥികൾക്ക് നഷ്ടമായ പാഠ്യ പാഠ്യേതര  പ്രവർത്തനങ്ങൾ ഒരു പരിധിവരെ തിരിച്ച് പിടിക്കാൻ ഇത്തരം പഠന എക്സിബിഷൻകൊണ്ട് കഴിയുമെന്നാണ് രക്ഷിതാകളുടെ അഭിപ്രായം 

  പഠന എക്സ്പ്പോയുടെ ഉദ്ഘാടനം കെ കെ രമ എം എൽ എ നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഹൈദർ അലി അദ്യക്ഷത വഹിച്ചു. ബഷീർ അസ്ഹരി പേരോട് മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫൈസൽ പി സ്വാഗതം പറഞ്ഞു. സയിദ് സ്വാദിഖ് നൂറാനി ,സുവർണ കുമാരി , റഊഫ് അഹ്സനി , മുഹ്സിൻ സിദ്ധിഖി, അമ്പിളി , രഞ്ജിഷ , സ്വപ്ന , നീലിമ , സലാം വി പി കെ എന്നിവർ സംസാരിച്ചു. നൗഫൽ  നന്ദി പറഞ്ഞു.



Post a Comment

Previous Post Next Post
Paris
Paris