സ്‌കൂളുകള്‍ അടയ്ക്കില്ല: സംസ്ഥാനത്ത് തല്‍ക്കാലം കൂടുതൽ കൊവിഡ് നിയന്ത്രണങ്ങളില്ല


സംസ്ഥാനത്ത് പൊതു ചടങ്ങുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടരും

സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടതില്ലെന്ന് ധാരണ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിലും തത്കാലം നിയന്ത്രണമില്ല. രാത്രികാല കര്‍ഫ്യുവും ഉടന്‍ നടപ്പാക്കേണ്ടതില്ലെന്നാണ് യോഗത്തില്‍ ഉണ്ടായ ധാരണ എന്നാണ് റിപ്പോര്‍ട്ടുകള്‍.




അതേസമയം, സംസ്ഥാനത്ത് പൊതു ചടങ്ങുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടരും. പൊതു-സ്വകാര്യ ചടങ്ങുകള്‍ക്കും ആള്‍ക്കൂട്ട നിയന്ത്രണം ബാധകമാണ്. വിവാഹം മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആയി നിജപ്പെടുത്തി

Post a Comment

Previous Post Next Post
Paris
Paris