ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ഇ രാജഗോപാലന്റെ നിര്യാണത്തിൽ വെള്ളലശ്ശേരി പൗരാവലിയുടെ നേതൃത്വത്തിൽ അനുശോചന യോഗം നടത്തി


 വെള്ളലശ്ശേരി : പൊതുപ്രവർത്തകർ മാതൃകയാക്കേണ്ട വ്യക്തിത്വമയിരുന്നു അന്തരിച്ച ചാത്തമംഗലം ഗ്രാമപഞ്ചായത്തു മുൻ പ്രസിഡണ്ട്‌ കെ ഇ രാജഗോപാലിന്റേതെന്നു കോഴിക്കോട് ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട്‌ കെ കാദർ മാസ്റ്റർ പ്രസ്ഥാവിച്ചു. വെള്ളലശ്ശേരി പൗരാവലിയുടെ നേതൃത്വത്തിൽ വെള്ളലശ്ശേരിയിൽ നടന്ന കെ ഇ രാജഗോപാലൻ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 




അനുസ്‌മരണ യോഗം വെള്ളലശ്ശേരി വാർഡ് മെമ്പർ വിശ്വൻ വെള്ളലശ്ശേരി അധ്യക്ഷത വഹിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌ ബാബു നെല്ലൂളി, സിപിഎം നേതാവ് പി കെ ബഷീർ, എൻ പി ഹംസമാസ്റ്റർ, ടി കെ സുധാകരൻ, മംഗലഞ്ചേരി ശിവൻ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ എം കെ നദീറ, ഇ സി റസാക്ക്, എം പി മജീദ് മാസ്റ്റർ, എം പി അബ്ദുറഹിമാൻ മാസ്റ്റർ,  എൻ എം ഹുസ്സയിൻ, അഹമ്മദ്ക്കുട്ടി അരയങ്കോട്, അജീഷ് ചാത്തമംഗലം, ശിവദാസൻ ബംഗ്ലാവിൽ ടി കെ വേലായുധൻ,  എൻ പി ഹമീദ് മാസ്റ്റർ,ഇ പി അസിസ്, അബ്ദുള്ള മങ്ങാട്ട്, ബാലഗോപാലൻ സങ്കേതം, ടി പി മുസ്തഫ, പി പി ബാലൻ എന്നിവർ സംസാരിച്ചു. ഇ പി അസിസ് വെള്ളലശ്ശേരി സ്വാഗതം പറഞ്ഞു.



Post a Comment

Previous Post Next Post
Paris
Paris