സീ ഇന്ത്യ ഇൻസ്പെയർ അവാർഡ് സി കെ ഹുസൈൻ മുഹമ്മദ് നീബാരിക്ക്


കോഴിക്കോട്: വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനങ്ങൾ നടത്തുന്ന വ്യക്തികൾക്ക് സൊസൈറ്റി ഫോർ എജുക്കേഷനൻ  എംപവർ മെന്റ് ഓഫ് ഇന്ത്യ നൽകുന്ന ഈ വർഷത്തെ ഇൻസ്പെയർ അവാർഡിന് സി കെ  ഹുസൈൻ മുഹമ്മദ്‌ നീബാരി അർഹനായി.




 മലയോര മേഖലയിലെ സമന്വയ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മെന്ററും പ്രചോദക ഘടകവുമായി നടത്തിയ മികച്ച പ്രവർത്തനം പരിഗണിച്ചാണ് അവാർഡ് നൽകുന്നത്.
 സി കെ ഹുസൈൻ മുഹമ്മദ് നീബാരി തെച്യാട് അൽ ഇർഷാദ് ചാരിറ്റബിൾ സൊസൈറ്റിയുടെ ചെയർമാനും വിവിധ വിദ്യാഭ്യാസ,  ചാരിറ്റി സംഘടനകളുടെ ഭാരവാഹിയും അവയുടെ പ്രധാന പ്രചാരകനും ആണ്.




 അവാർഡ് ശനിയാഴ്ച കോഴിക്കോട് നടക്കുന്ന എൽ സി ഓ കോൺഫറൻസിൽ വിതരണം ചെയ്യും.

Post a Comment

Previous Post Next Post
Paris
Paris