കൊച്ചിയിൽ ലഹരിമരുന്നുകളുമായി നന്മണ്ട സ്വദേശിയടക്കം ആറുപേർ പിടിയിൽ


ലഹരി മരുന്നുകളുമായി യുവതി ഉൾപ്പെടെ ആറുപേരെ പൊലീസ്‌ പിടികൂടി. കോഴിക്കോട് ബാലുശേരി നന്മണ്ട ചാലിക്കണ്ടി ഷിനോ മെർവിൻ (28), കൊല്ലം ഓച്ചിറ പള്ളിമുക്ക് സജന ഭവനിൽ റിജു (38), കായംകുളം ഭരണിക്കാവ് പുള്ളിക്കണക്ക് ചെങ്ങലിൽ അനീഷ് അനി (25), കരുനാഗപ്പിള്ളി കടത്തൂർ നസീം നിവാസിൽ നജീം ഷംസുദ്ദീൻ (40), തൊടുപുഴ മുള്ളരിങ്ങാട് സ്വദേശിനി മറിയ ബിജു (20), കായംകുളം പുതുപ്പാടി സ്വദേശി അതുൽ (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്‌.




രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഫ്ലാറ്റിന്റെ എട്ടാംനിലയിൽനിന്ന് വീണ് പരിക്കേറ്റ അതുലിന്റെ അറസ്‌റ്റ്‌ പിന്നീട്‌ രേഖപ്പെടുത്തും. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്‌. കാക്കനാട്‌ മില്ലുംപടിയിലെ ഹോളി ഫെയ്‌ത്ത് ഫ്ലാറ്റിൽനിന്നാണ് എംഡിഎംഎയും ഹാഷിഷ് ഓയിലും സഹിതം ഇവരെ പിടികൂടിയത്.

Post a Comment

Previous Post Next Post
Paris
Paris