കുറ്റിക്കാട്ടൂർ ജാമിഅഃ യമാനിയ്യ സനദ് ദാന സമ്മേളനത്തിന് പ്രൗഢ സമാപനം


 കുറ്റിക്കാട്ടൂർ: ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർ സ്മാരക ഇസ്ലാമിക് സെന്റർ ജാമിഅ യമാനിയ്യ ഇരുപത്തി രണ്ടാം വാർഷിക ഏഴാം സനദ് ദാന  സമ്മേളനത്തിന് പ്രൗഢ സമാപനം. സമാപന സമ്മേളനത്തിൽ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി.




 സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ശംസുൽ ഉലമയുടെ ശിഷ്യന്മാരാണ് ഇന്ന് കേരളത്തിലും പുറത്തും മതപ്രബോധനത്തിന് നേതൃത്വം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.  സനദ് ദാനവും സനദ് ദാന പ്രഭാഷണവും സമസ്ത പ്രസിഡന്റും യമാനിയ്യ  പ്രിൻസിപ്പലുമായ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. എം.ടി അബ്ദുല്ല മുസ്ലിയാർ ശംസുൽ ഉലമ അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി.  , പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ,  ഇ.ടി മുഹമ്മദ് ബഷീർ എം.പി, ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ് വി, പി.പി ഉമ്മർ മുസ്‌ലിയാർ കൊയ്യോട്, മാണിയൂർ അഹ്മദ് മുസ്ലിയാർ, എ.വി അബ്ദു റഹിമാൻ മുസ്‌ലിയാർ, അബ്ദുള്ള മുഹമ്മദ്, വി. മോയിമോൻ ഹാജി, എളേറ്റിൽ ഇബ്രാഹിം ഹാജി തുടങ്ങിയവർ സംബന്ധിച്ചു. 

രാവിലെ പത്തിന് യമാനീസ് സംഗമവും ഉച്ചയ്ക്ക് ഒന്നരക്ക് മുവാസല  സംഗമവും നടന്നു


Post a Comment

Previous Post Next Post
Paris
Paris