റിയാദ് : മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി ( മാസ് റിയാദ് ) മെമ്പർമാരുടെ വ്യക്തികത വിവരണങ്ങൾ ഡിജിറ്റലയിസ് ഫ്ലാറ്റു ഫോമിലേക്ക് ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
ഡാറ്റാ ശേഖരണത്തിനായി വ്യക്തികളുടെ ഇവിടെത്തെയും നാട്ടിലേയും പൂർണ്ണമായ വിവരങ്ങൾ 24-ഓളം ചോദ്യങ്ങൾ പൂരിപ്പിച്ചുകൊണ്ടാണ് ഓരോ മാസ് മെമ്പർമാരും ഓൺലൈൻ ഫോമിൽ രേഖപ്പെടുത്തേണ്ടത്. വിവരങ്ങൾ ശേഖരിക്കുക വഴി ഓരോ മെമ്പറിനും അവരുടെ നാട്ടിലെയും ഇവിടെയുമുള്ള കുടുംബങ്ങൾക്ക് പ്രയോജനപ്രദമായ ഒരുപാട് കാര്യങ്ങൾ സംഘടിത രൂപത്തിൽ ചെയ്യാൻ ഉദ്ദേശിച്ചുകൊണ്ടാണ് ഈ ഒരു പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് മാസ് ഐ ടി ടീമാംഗങ്ങളായ യതി മുഹമ്മദ്, സുഹാസ് ചേപ്പാലി, ഷമിം എൻ.കെ, ഷമീൽ കക്കാട് എന്നിവർ പറഞ്ഞു.
സുലൈ റീമാസ് ഇസ്ത്തറാഹിൽ വെച്ച് നടന്ന പരിപാടിയിൽ നിഷാദ് കാരശ്ശേരി ആദ്യ വ്യക്തികത വിവരണങ്ങൾ നൽകി കൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു. ചടങ്ങിൽ പ്രസിഡൻ്റ് ഷാജു കെ.സി, സെക്രട്ടറി അശ്റഫ് മേച്ചീരി ,ട്രഷറർ ജബ്ബാർ കെ.പി, ഭാരവാഹികളായ ഉമ്മർ കെ.ടി, മുസ്തഫ എ.കെ, യൂസഫ് പി.പി, ഫൈസൽ നെല്ലിക്കാപറമ്പ് , സലാം പേക്കാടൻ, ഫൈസൽ കക്കാട്, അലി പേക്കാടൻ, ഹർഷാദ് എം.ടി, സഫർ കൊടിയത്തൂർ, മനാഫ് കാരശ്ശേരി, ഇസ്ഹാഖ് കക്കാട്, മൻസൂർ എടക്കണ്ടി ഷംസുകാരാട്ട്, ആസിഫ് കാരശ്ശേരി, നജീബ് ഷാ, അസീസ് നെല്ലിക്കാപറമ്പ് ,സാദിഖ് സി.കെ തുടങ്ങിയവർ സംബന്ധിച്ചു.
ഈ ആശയവുമായി പ്രവർത്തിച്ച മുഴുവൻ ഐ.ടി ടീമംഗങ്ങളെയും മാസ് ഭാരവാഹികൾ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.
Post a Comment