പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ്; കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വർക്കിംഗ് ഗ്രൂപ്പ് സെമിനാർ നടന്നു


മുക്കം: സെൻട്രൽ ഫിനാൻസ് കമ്മീഷൻ്റെ 
അധിക ഗ്രാന്റ് നേടിയെടുക്കുന്നതിന്  കൊടിയത്തൂർ 
ഗ്രാമ പഞ്ചായത്തിൽ  വർക്കിംഗ് ഗ്രൂപ്പ് സെമിനാർ സംഘടിപ്പിച്ചു. 
കൊടിയത്തൂർ ഗവ: യു .പി സ്കൂളിൽ നടന്ന സെമിനാറിൽ ഗ്രാമപഞ്ചായത്ത് പ്രസി: വി.ഷംലൂലത്ത്അധ്യക്ഷത വഹിച്ചു. വൈസ് പ്രസി: കരീം പഴങ്കൽ, ദിവ്യ ഷിബു, ആയിഷ ചേലപ്പുറത്ത്, ബാബു പൊലുകുന്നത്ത്, പഞ്ചായത്ത് സെക്രട്ടറി ഹരിഹരൻ
തുടങ്ങിയവർ സംസാരിച്ചു.




പൊതുഭരണവും ധനകാര്യവും,ജൈവ വൈവിദ്ധ്യ മാനേജ്മെന്റ്,കാലാവസ്ഥാ വ്യതിയാനം-പരിസ്ഥിതി സംരക്ഷണം-ദുരന്ത നിവാരണം,ദാരിദ്ര്യ ലഘൂകരണം, പട്ടികജാതി വികസനം, പട്ടിക വർഗ വികസനം, സാമൂഹ്യക്ഷേമം, സ്ത്രീകളുടേയും കുട്ടികളുടേയും വികസനം,
 വിദ്യാഭ്യാസം, സംസ്കാരം,കല കായിക യുവജനക്ഷേമം, ആരോഗ്യം, കുടിവെള്ളം- ശുചിത്യം മാലിന്യ പരിപാലനം , കൃഷിയും ഉൽപന്നം സംഭരണവും സംസ്കരണവും വിപണനവും ,പ്രദേശി സാമ്പത്തീക വികസനം, മൃഗസംരക്ഷണം - ക്ഷീര വികസനം,പൊതുമരാമത്ത് വർക്കിംഗ് ഗ്രൂപ്പുകളുടെ വിഷയമേഖലയുമായി ബന്ധപ്പെട്ട ചർച്ചയും നടന്നു.
ഈ മാസം 14, 15, 16 തിയ്യതികളിൽ ഗ്രാമസഭ ചേരുകയും തുടർന്ന് വികസന സെമിനാറിൽ അംഗീകാരം നൽകുകയും ചെയ്യും.
വർക്കിംഗ് ഗ്രൂപ്പ് , ഗ്രാമസഭകൾ,വികസന സെമിനാർ എന്നിവയിലെ നിർദ്ദേശങ്ങൾ ചർച്ച ചെയ്ത് വിഷയ മേഖലകളിലെ നിർദ്ദേശങ്ങൾക്ക് കരട് രൂപം തയ്യാറാക്കി  ഭരണ സമിതി മുമ്പാകെ സമർപ്പിക്കും.




പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഗ്രാന്റ് ഉപയോഗിച്ച് 2022-23 വർഷത്തെ പദ്ധതി  ഡി.പി.സി മുമ്പാകെ സമർപ്പിക്കുന്നതോടെ വികസനാസൂത്രണ പരിപാടി പൂർത്തീകരിക്കും.

Post a Comment

Previous Post Next Post
Paris
Paris