മാവൂർ റയോൺസ് ഭൂമി ഭൂരഹിതർക്ക് പതിച്ചുനൽകുക. വെൽഫെയർ പാർട്ടി


താഹസിൽദാർക്ക്
നിവേദനം നൽകി. 

താമരശ്ശേരി:
മാവൂർ ഗ്വാളിയോർ റയോൺസ് അന്യായമായി കൈവശം വെച്ച പാട്ട ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് പതിച്ചുനൽകണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് അസ്ലം ചെറുവാടി പറഞ്ഞു.




. സംസ്ഥാന വ്യാപകമായി ഭൂരഹിതരെ സംഘടിപ്പിച് നടത്തുന്ന ഭൂസമരത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി താലൂക്ക് ഓഫീസിലേക്ക് നടന്ന മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
മാവൂർ ഗ്യാളിയോർ റയോൺസ് ,ഹാരിസൺ പോലുള്ള കുത്തക കമ്പനികൾ റവന്യൂ ഭൂമികൾ അന്യായമായി കൈവശം വെച്ച് അനുഭവിക്കുമ്പോൾ ലക്ഷക്കണക്കിന്ന് ഭൂരഹിതർ തെരുവിലാണ് അന്തിയുറങ്ങുന്നത് . ഒരു ജനതയുടെ അവകാശങ്ങള്‍ക്കായുള്ള നിലവിളികള്‍ക്കും പോരാട്ടങ്ങള്‍ക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍ ഇപ്പോഴും അവരെവിടെ നില്‍ക്കുന്നു എന്നതിനുള്ള മറുപടിയാണ് കേരളത്തില്‍ തുടരുന്നതും, പുതുതായി രൂപം കൊള്ളുന്നതുമായ ഭൂസമരങ്ങള്‍ എന്നും അദ്ധേഹം പറഞ്ഞു
ഭൂസമരങ്ങളുടെ ചരിത്ര പാരമ്പര്യം അവകാശപ്പെടുന്ന സി.പി.എം തുടർ ഭരണം ലഭിച്ചിട്ടും സംസ്ഥാനത്തെ ഭൂരഹിതരെയും ഭവനരഹിതരെയും വഞ്ചിക്കുകയാണെന്നും, 3 സെന്റ് കോളനികളിലും തീപ്പെട്ടി കൂട് പോലുള്ള ഫ്ലാറ്റുകളിലും പാപപ്പെട്ട ജനങ്ങളെ കുടിയിരുത്തുന്നതിന് പകരം സ്വതന്ത്രമായി അഭിമാനത്തോടെ ചുരുങ്ങിയത് 5 സെന്റ് ഭൂമിയും സുരക്ഷിതവും താമസയോഗ്യവുമായ വീടും നൽകാൻ സർക്കാർ തയ്യാറാവണം എന്നും ഇല്ലെങ്കിൽ ശക്തമായ സമരങ്ങൾ തുടരുമെന്നും അദ്ധേഹം മുന്നറിയിപ്പ് നൽകി. 

ജില്ലാ ജ .സെക്രട്ടറി ടി.കെ മാധവൻ, ജില്ലാ വൈസ് പ്രസിഡൻ്റ് എ.പി വേലായുധൻ, ജില്ലാ ട്രഷറർ അൻവർ സാദത്ത് ,ഭൂസമരസമിതി ജില്ലാ കൺവീനർ ഷംസുദ്ധീൻ ചെറുവാടി, സംഘാടക സമിതി ചെയർമാൻ ജയപ്രകാശ്, ജ.കൺവീനർ കെ.സി അൻവർ സിറാജുദ്ധീൻ ഇബ്നു ഹംസ എന്നിവർ സംസാരിച്ചു. തുടർന്ന്  ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കണം എന്നാവശ്യപ്പെട്ടുള്ള നിവേദനം നേതാക്കൾ
താഹസിൽദാർക്ക്
കൈമാറി. 

മണ്ഡലം നേതാക്കളായ ഇ.കെ കെ ബാവ , ലിയാഖത്ത്, ഇഖ്ബാൽ കൊടുവള്ളി, ഷമീർ താമരശ്ശേരി, ഷാഹിൽ മുണ്ടുപാറ എന്നിവർ മാർച്ചിന്ന് നേതൃത്വം നൽകി .

Post a Comment

Previous Post Next Post
Paris
Paris