സംസ്ഥാന പട്ടിക വർഗ്ഗ വികസന വകുപ്പ് നടപ്പിലാക്കി വരുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലൻ്റ് സെർച്ച് ആൻ്റ് ഡെവലപ്മെൻ്റ് സ്കീം പ്രകാരമുള്ള സ്കോളർഷിപ്പിന് 2022-23 അദ്ധ്യയന വർഷത്തെ പട്ടിക വർഗ്ഗ ഗുണഭോക്താ
ക്കളെ തെരഞ്ഞെടുക്കുന്നതിന് 2022 മാർച്ച് 12ന് പരീക്ഷ നടത്തും.
ഉച്ചക്ക് 2 മണി മുതൽ 4 മണി വരെ കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുത്ത കേന്ദ്രത്തിലാണ് പരീക്ഷ. 2021- 22 അദ്ധ്യയന വർഷം നാലാം ക്ലാസ്സിൽ പഠിക്കുന്ന പട്ടികവർഗ്ഗ സമുദായത്തിൽ ഉൾപ്പെട്ടവരും വാർഷിക കുടുംബ വരുമാനം 50,000 രൂപയിൽ കവിയാത്തവരുമായ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പേര്, രക്ഷിതാവിന്റെ പേര്, വിലാസം, ജാതി, വാർഷിക വരുമാനം, വയസ്സ്, പഠിക്കുന്ന ക്ലാസ്സ്, പഠിക്കുന്ന സ്കൂളിന്റെ പേരും വിലാസവും എന്നീ വിവരങ്ങൾ അടങ്ങിയ അപേക്ഷ സ്കൂൾ മേധാവിയുടെ മേലൊപ്പ് സഹിതം താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ കല്ലോട് ബ്ലോക്ക് ഓഫീസ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡവലപ്മെന്റ് ഓഫീസിലോ ഫെബ്രുവരി 21ന് വൈകുന്നേരം 5 മണിക്കു മുൻപ് സമർപ്പിക്കണം. നിശ്ചിത തിയ്യതി കഴിഞ്ഞ് ലഭിക്കുന്നതോ പൂർണ്ണ വിവരങ്ങൾ രേഖപ്പെടുത്താത്തതോ ആയ അപേക്ഷകൾ സ്വീകരിക്കില്ല. അപേക്ഷയോടൊപ്പം ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതില്ല. അപേക്ഷ ഫോമിന്റെ മാതൃക ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലും ട്രൈബൽ ഡവലപ്മെന്റ് ഓഫിസിലും ലഭിക്കും.
Post a Comment