ജില്ലയിൽ കോവിഡ് പോസിറ്റീവായി 1,612 പേര്‍


3,970 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 1,612 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 1,571 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 28 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തുനിന്നു വന്ന 11 പേര്‍ക്കും 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 6,048 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 3,970 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 20,358 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 32,136 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 5,329 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.




നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ - 292
സ്വകാര്യ ആശുപത്രികള്‍ - 651
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ -42
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 32
വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ - 17,721

Post a Comment

Previous Post Next Post
Paris
Paris