പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ; യൂനിറ്റി മീറ്റ് ഫെബ്രുവരി 17 ന് പുവ്വാട്ടുപറമ്പിൽ നടക്കും


 പൂവാട്ടുപറമ്പ് : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17 ന് കോഴിക്കോട് സൗത്ത് ജില്ല സംഘടിപ്പിക്കുന്ന യൂനിറ്റി മീറ്റ് പുവ്വാട്ടുപറമ്പിൽ നടക്കുമെന്ന് ഭാരവാഹികൾ പൂവ്വാട്ട്പറമ്പിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു . 




പുവ്വാട്ടുപറമ്പ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടി മുൻ ദേശീയ ചെയർമാൻ ഇ . അബൂബക്കർ ഉദ്ഘാടനം ചെയ്യും . സേവ് ദി റിപബ്ലിക്ക് എന്ന പ്രമേയത്തിൽ സംസ്ഥാനത്ത് 19 കേന്ദ്രങ്ങളിലാണ് യൂനിറ്റി മീറ്റ് നടക്കുന്നത് . വൈകുന്നേരം 4:30 ന് യൂനിറ്റി മീറ്റും പൊതുസമ്മേളനവും നടക്കും . മുൻ ചെയർമാൻ കാഡറ്റുകളിൽനിന്ന് സലൂട്ട് സ്വീകരിക്കും . അഡ്വ : മുഹമ്മദ് റഫീഖ് പ്രഭാഷണം നടത്തും .




 വാർത്ത സമ്മേളനത്തിൽ കെ.കെ. കബീർ , മുഹമ്മദ് നദ് വി , ഫായിസ് മുഹമ്മദ് എന്നിവർ പങ്കെടുത്തു .

Post a Comment

Previous Post Next Post
Paris
Paris