പാതിരിപ്പാലത്ത് നിയന്ത്രണം വിട്ട ലോറി നിറുത്തിയിട്ട വാഹനങ്ങളിലിടിച്ച് ഒരാൾ മരിച്ചു; 2 പേർക്ക് ഗുരുതര പരിക്ക്


മീനങ്ങാടി: ദേശീയപാതയിൽ പാതിരിപ്പാലത്ത് നിയന്ത്രണം വിട്ട ലോറി നിറുത്തിയിട്ട വാഹനങ്ങളിലിടിച്ച് ഒരാൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. ഓട്ടോ ഡ്രൈവർ പഴുപത്തൂർ സ്വദേശി പ്രദീഷ് (35) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ലോറി കാറിലും ഓട്ടോറിക്ഷയിലും ഇടിച്ചാണ് അപകടം.




ഗുരുതരമായി പരിക്കേറ്റ അമ്പലവയൽ സ്വദേശി ചാച്ചിപ്പാടൻ ഹുസൈൻ, നൂൽപ്പുഴ സ്വദേശി ജയചന്ദ്രൻ എന്നിവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.  ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് പ്രദീഷ് മരണപ്പെടുന്നത്. 




ഇന്ന് രാവിലെ 11.30 ഓടെയാണ് നിയന്ത്രണം വിട്ട ലോറി പാതിരിപ്പാലം ഗുളിയൻ തറ ക്ഷേത്രത്തിന് സമീപത്തായി നിറുത്തിയിട്ട ഓട്ടോറിക്ഷയെയും കാറിനെയും ഭണ്ഡാരത്തിൽ കാണിക്ക ഇടുകയായിരുന്ന യാത്രികനെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

Post a Comment

Previous Post Next Post
Paris
Paris