ജില്ലയിൽ കോവിഡ് പോസിറ്റീവായി 2,471 പേർ‍


4,466 പേർക്ക് രോഗമുക്തി

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 2,471 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 2,430 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 29 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നു വന്ന 9 പേർക്കും 3 ആരോഗ്യ പരിചരണ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 8,644 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 4,466 പേര്‍ കൂടി രോഗമുക്തി നേടി. നിലവിൽ 24,621 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 37,015 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 5,209 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.




നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സർക്കാർ ആശുപത്രികള്‍ - 344
സ്വകാര്യ ആശുപത്രികൾ - 681
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ -36
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 43
വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ - 21,038.

Post a Comment

Previous Post Next Post
Paris
Paris