5 ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍


പുതുശ്ശേരി : പിക്കപ്പ് വാനില്‍ കടത്തിയ അഞ്ച് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് പേരെ കസബ പൊലീസ് പിടികൂടി. മണ്ണാര്‍ക്കാട് കാരിപ്പറമ്പ് തെങ്കര സ്വദേശികളായ ഷബീര്‍ (34), ഷഹബാദ് (25) എന്നിവരെയാണ് പിടികൂടിയത്.




ദേശീയപാതയില്‍ ചൊവ്വ പുലര്‍ച്ചെ നടത്തിയ വാഹനപരിശോധനയില്‍ നിര്‍ത്താതെ പോയ പിക്കപ്പ് വാന്‍ പിന്തുടര്‍ന്ന് പുതുശേരി ജങ്‌ഷന് സമീപം തടഞ്ഞ് നിര്‍ത്തി നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ച് അഞ്ചിരട്ടി വിലയില്‍ വില്‍ക്കാന്‍ എത്തിച്ച പുകയില ഉല്‍പപ്പന്നങ്ങളാണ് ഇതെന്ന് കസബ പൊലീസ് അറിയിച്ചു.

കസബ ഇന്‍സ്‌‌പെക്‌ടര്‍ എന്‍ എസ് രാജീവ്, എസ്‌ഐ എസ് അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്.

Post a Comment

Previous Post Next Post
Paris
Paris