കൊല്ലം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോവിഡ് ബാധിതനായിരുന്ന യൂനുസ് കുഞ്ഞിന് രോഗം ഭേദമായതിന് പിന്നാലെ വാര്‍ധക്യസഹജമായ രോഗങ്ങള്‍ അലട്ടിയിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.
മൃതദേഹം രാവിലെ 10 മണി മുതല്‍ പള്ളിമുക്ക് യൂനുസ് കോളജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് നാലിന് കൊല്ലൂര്‍വിള ജുമുഅ മസ്ജിദില്‍ ആണ് കബറടക്കം നിശ്ചയിച്ചിരിക്കുന്നത്.
കൊല്ലം സ്വദേശിയായ യൂനുസ് കുഞ്ഞ് 1991ല്‍ മലപ്പുറത്ത് നിന്നാണ് നിയമസഭാ അംഗം ആയത്. ജില്ലയിലെ രാഷ്ട്രീയ-വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായിരുന്നു. കശുവണ്ടി വ്യവസായിയായിരുന്ന യൂനുസ് കുഞ്ഞ് പിന്നീട് വിദ്യാഭ്യാസ മേഖലയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. പ്രഫഷണല്‍ കോളജുകളടക്കം ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയാണ്.
മുസ്ലിം ലീസ് സംസ്ഥാന സെക്രടേറിയേറ്റ് അംഗം, ദേശീയ കൗണ്‍സില്‍ അംഗം, കൊല്ലം ജില്ലാ പ്രസിഡന്റ്, ജെനറല്‍ സെക്രടറി, വടക്കേവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അംഗം, ജില്ലാ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
Post a Comment