പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു


കോഴിക്കോട്: നോര്‍ത്ത് ബീച്ചില്‍  പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച വിശ്രമകേന്ദ്രം കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കടലിന് അഭിമുഖമായി നങ്കൂരമിടുന്ന പായ്ക്കപ്പല്‍, ഡോള്‍ഫിന്‍ പോയിന്റ്, ലൈറ്റ് ഹൗസ്, ആമ, നീരാളി തുടങ്ങിയ കടല്‍ കാഴ്ചകള്‍ വിശ്രമ കേന്ദ്രത്തിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. മരത്തണലില്‍ ഇരിപ്പിടങ്ങളും തയ്യാറാക്കിയിട്ടുണ്ട്. 




വെള്ളയില്‍ ഹെല്‍ത്ത് സര്‍ക്കിളിന്റെ നേതൃത്വത്തില്‍ 'ചിന്ത' എന്ന പേരില്‍  ആശയം നല്‍കി ബാലുശ്ശേരി സ്വദേശി മിഥുന്‍ വിശ്വനാഥാണ് വിശ്രമകേന്ദ്രം സാക്ഷാത്കരിച്ചത്. 'നിങ്ങള്‍ പ്രകൃതിയുടെ നിരീക്ഷണത്തിലാണ്'  എന്ന മുഖ്യ സന്ദേശത്തോടെ പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കും വിധമുള്ള സന്ദേശങ്ങളും മിഥുന്‍ തന്റെ സൃഷ്ടിയില്‍ ഒരുക്കിയിട്ടുണ്ട്. 
ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. എസ് ജയശ്രീ അധ്യക്ഷത വഹിച്ചു, അപ്പീല്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ നാസര്‍, കോര്‍പറേഷന്‍ സെക്രട്ടറി കെ.യു. ബിനി, വെള്ളയില്‍ വാര്‍ഡ് കൗണ്‍സിലര്‍ റംലത്ത്, ഹെല്‍ത്ത് ഓഫീസര്‍ മിലു മോഹന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി സലീം, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഷജില്‍ കുമാര്‍, പോര്‍ട്ട് ഓഫീസര്‍ അശ്വനി പ്രതാപ് , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.കെ മനോജ്, വി.ജി സജീഷ്, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris