കളൻതോട്: ചാത്തമംഗലം പഞ്ചായത്ത് അഞ്ചാം വാർഡ് കട്ടാങ്ങലിലെ വിവിധ സ്ഥലങ്ങളിൽ സ്ട്രീറ്റ് ലൈറ്റ് വേണമെന്ന കളൻതോട് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആവശ്യപ്രകാരം വാർഡ് മെമ്പർ അബ്ദുൽ ഹഖീം മാസ്റ്റർ ഇരുപതോളം ലൈറ്റുകൾ യൂത്ത് ലീഗിന് കൈമാറി.
കമ്മിറ്റിക്ക് വേണ്ടി കെ ടി മുഹമ്മദ് വാർഡ് മെമ്പറിൽ നിന്നും ലൈറ്റ് ഏറ്റുവാങ്ങി. പി കെ ഗഫൂർ, ഹരിഫ് പി കെ, ഫാസിൽ മുടപ്പനക്കൽ, അഷ്റഫ് പരപ്പിൽ, നിസാർ ടി പി, നിയാസ് എം പി, ബഷീർ എ പി സി, സിദ്ദീഖ് പിലാശ്ശേരി, ഷംസുദ്ദീൻ കെ എം, റിയാസ് കെ കെ എം എസ് എന്നിവർ പങ്കെടുത്തു.
Post a Comment