താമരശ്ശേരി: ബസ് യാത്രാമധ്യേ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമാകുന്നത് തുടർക്കഥയാവുന്നു.
താമരശ്ശേരി -കൊയിലാണ്ടി -അടിവാരം
റൂട്ടുകളിൽ ഏറെയും ആഭരണങ്ങൾ പഴ്സ് ഉൾപ്പെടെ നഷ്ടമാകുന്നത്. ഏറെയും കുഞ്ഞുങ്ങളുടെ ആഭരണങ്ങളാണ് നഷ്ടമാകുന്നത്. ആഭരണങ്ങൾ നഷ്ടമാകുന്നത് വീട്ടിൽ എത്തിയതിനു ശേഷമാണ് വീട്ടമ്മമാർ ശ്രദ്ധിക്കുന്നത്.
ഇതിനുപിന്നിൽ സ്ത്രീകൾ ഉൾപ്പെട്ട വൻ മോഷണസംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം മോഷണ സംഘങ്ങളെ നിയമത്തിനു മുന്നിൽ എത്തിക്കാൻ കഴിയാത്തതുകൊണ്ടാണ് ബസുകളിൽ മോഷണം ആവർത്തിക്കുന്നത് എന്ന് പറയാതെ വയ്യ .ജനങ്ങളുടെ ജാഗ്രത ഉൾപ്പെടെ ഇത്തരം സംഭവങ്ങളിൽ ആവശ്യമാണ്. മാധ്യമങ്ങൾ നിരന്തരം വാർത്തകൾ നൽകിയിട്ടും പല യാത്രക്കാരും ശ്രദ്ധിക്കാറുമില്ല.
Post a Comment