കൊടിയത്തൂർ : പരിവാർ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയും, കൊടിയത്തൂർ കൃഷിഭവനും സംയുക്തമായി കാരക്കുറ്റി, കുറ്റി പൊയിൽ വയലിൽ
തുടങ്ങുന്ന ജൈവകൃഷിയുടെ ആദ്യ
വിത്തിറക്കൽ കർമ്മം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലുലത്ത് നിർവഹിച്ചു. ചടങ്ങിൽ പരിവാർ കോർഡിനേറ്റർ പി എം നാസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൊടിയത്തൂർ കൃഷി ഓഫീസർ കെ ടി ഫെബിദ മുഖ്യാതിഥിയായി.
പരിവാർ പഞ്ചായത്ത് സെക്രട്ടറി ജാഫർ ടി കെ, അബ്ദുൽ അസീസ് കാരക്കുറ്റി, കരിം പൊലുകുന്നത്ത്,മുഹമ്മദ് ജി റോഡ്, കെടി മൊയ്തീൻ ഹാജി, റിയാസ് കാരക്കുറ്റി, ബഷീർ കണ്ടെങ്കിൽ, മുഹമ്മദ് saigon, ഷൈബു തോട്ടുമുക്കം തുടങ്ങിയവർ നേതൃത്വം നൽകി.
ജൈവ പച്ചക്കറി കൃഷി നൂറുമേനി വിളിക്കുവാൻ ഒരുങ്ങുകയാണ് .ഭിന്നശേഷി വിദ്യാർഥികളെ സമൂഹത്തിന്റെ മുൻനിരയിൽ എത്തിക്കുക കാർഷികവൃത്തിയിൽ അവർക്ക് അറിവും നൽകുക എന്നീ ലക്ഷ്യങ്ങളുമായി ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാർ കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റിയാണ് കൊടിയത്തൂർ കൃഷിഭവനുമായി സഹകരിച്ച് കൃഷി ഇറക്കിയത്.
അരയേക്കർ സ്ഥലത്ത് പയർ, വെണ്ട മത്തൻ, ഇളവൻ വെള്ളരി,ചെരങ്ങ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. നാപ്പ് (NAP) സാനിറ്റൈസർ കമ്പനി കുളങ്ങര,യങ് സ്റ്റാർ കാരക്കുറ്റി സഹായവുമായി ഒപ്പമുണ്ട്.
പൂർണ്ണമായും ജൈവ രീതിയിൽ നടത്തുന്ന കൃഷിക്ക് വയൽ ഒരുക്കുന്നതും വിളവെടുക്കുന്നത് വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത്പരിവാർ സംഘടനയാണ്.
Post a Comment