ചൂലൂരിൽ ആൾമറയില്ലാത്ത കിണറിൽ വീണ പോത്തിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി


ചൂലൂർ : അലുങ്ങൽ ജയപ്രകാശിന്റെ 2 വയസുള്ള പോത്താണ് ആൾമറയില്ലാത്ത കിണറ്റിൽ വീണത്. സന്ദേശം ലഭിച്ച ഉടൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിജയൻ നടുത്തൊടികയിലിന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മിഥുൻ ആർ കിണറ്റിലിറങ്ങി ഹോസ് ഉപയോഗിച്ച് കെട്ടി മുകളിലേക്ക് വലിച്ചു കയറ്റി രക്ഷപ്പെടുത്തി ഉടമസ്ഥനെ ഏല്പിച്ചു.




സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ M.C മനോജ്‌ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജയേഷ്. KT അബ്ദുസ്സമീം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷഫീക്ക് അലി, ഷൈബിൻ, സലിം. വി അഖിൽ R. V ഹോംഗാർഡ് ചാക്കോ ജോസഫ് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി

Post a Comment

Previous Post Next Post
Paris
Paris