ഹിജാബ് നിരോധന ഫാഷിസ്റ്റ് നയത്തിനെതിരെ പ്രതിഷേധിച്ചു.


പുത്തൂർമഠം: ഹിജാബ് നിരോധന നയത്തിനെതിരെ പ്രതിഷേധമൊരുക്കി പുത്തൂർമഠം ഖുവ്വത്തുൽ ഇസ്‌ലാം മദ്റസ വിദ്യാർത്ഥിനികൾ.




മനുഷ്യാവകാശങ്ങൾക്ക് ഏറെ മൂല്യം നൽകിയിരുന്ന ഭരണഘടനയുടെ പവിത്രതകൾക്ക് കളങ്കം സൃഷ്ടിക്കുന്ന നിലയിൽ പലവിധ പ്രവർത്തനങ്ങളിലൂടെ ആസൂത്രിതമായി ഒരു മത വിഭാഗത്തിൻ്റെ ചിഹ്നങ്ങളെ ഇല്ലാതാക്കുക എന്ന അജണ്ട വേദനാജനകമാണ്. മതകീയ ചിഹ്നങ്ങൾ സംരക്ഷിക്കേണ്ടത് മത വിശ്വാസികളുടെ ബാധ്യതയാണ്. ഇത്തരം കടന്നു കയറ്റങ്ങളെ തടയുകയും കിരാതർ തേർവാഴ്ച നടത്തുന്ന ഭരണ സിരാ കേന്ദ്രങ്ങളിൽ നിന്നും അത്തരക്കാരെ തുടച്ചു മാറ്റണമെന്നും പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. 




സ്വദർ മുഅല്ലിം മുർശിദ് ഫൈസി വാഴയൂർ നേതൃത്വം നൽകി. ജംഷാദ് ഫൈസി, അനീസ് ഹൈതമി വയനാട്, അഷ്റഫ് ഫൈസി കമ്പളക്കാട് സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris