പ്രൈം വോളി: കിരീടമുറപ്പിക്കാന്‍ ഒരുങ്ങി കാലിക്കറ്റ് ഹീറോസ് ഇന്ന് ആദ്യ മൽസരത്തിനിറങ്ങുന്നു


ഹൈദരാബാദ്: ഇന്ത്യന്‍ വോളിബാളിനു പുത്തന്‍ പ്രതീക്ഷയേകുന്ന പ്രൈം വോളിയ്ക്ക് ഹൈദരാബാദില്‍ വേദിയുണർന്നപ്പോൾ കിരീടത്തിനപ്പുറത്തൊരു ലക്ഷ്യമില്ല കോഴിക്കോട് ബീക്കണ്‍ സ്‌പോര്‍ട്സിന്റെ ഉടമസ്ഥതയിലുള്ള കാലിക്കറ്റ് ഹീറോസിന്.






ആദ്യ പ്രൈം വോളി (പ്രോ വോളി) ഫൈനല്‍ മത്സരത്തില്‍ ചെന്നെയോട് ഏറ്റ തോല്‍വിയുടെ പ്രഹരത്തില്‍ നിന്നു പൂര്‍വാധികം കരുത്തോടെയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ കിഷോര്‍കുമാറിന്റെ ശിക്ഷണത്തിലുള്ള കാലിക്കറ്റ് ഹീറോസ് ടീം ഇന്ന്‌ ഇറങ്ങുന്നത്.

ഇന്ന്‌ രാത്രി ഏഴിന് കൊല്‍ക്കത്തയ്‌ക്കെതിരെയാണ് ആദ്യമത്സരം. ഹൈദരബാദ് ഗച്ചി ബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. നേരത്തെ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം നിശ്ചയിച്ചതായിരുന്നു. കേരളത്തിലെ കൊവിഡ് വ്യാപന സാഹചര്യം പരിഗണിച്ചാണ് ഹൈദരബാദിലേക്ക് മാറ്റിയത്. അവിടെ പക്ഷേ, കാണികള്‍ക്ക് പ്രവേശനമില്ല. സോണി ചാനലിലൂടെ തത്സമയ സംപ്രേഷണം കാണാം.

ലോക വോളിയിലെ മിന്നുംതാരങ്ങളായ ഡേവിഡ്‌ലീ (അമേരിക്ക), ആറോണ്‍ കൗബി (ഫ്രാന്‍സ്) എന്നിവര്‍ കാലിക്കറ്റ് ഹീറോസിന്റെ ഭാഗമായുണ്ട്. കഴിഞ്ഞ തവണ നഷ്ടമായ കിരീടം ഇത്തവണ നേടിയിരിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കാലിക്കറ്റ് ഹീറോസ് ഉടമ സഫീര്‍ ബീക്കണ്‍.

ബി.പി.സി.എല്ലിന്റെ ജെറോം വിനീതാണ് ടീം ക്യാപ്ടന്‍. സെറ്ററും കോഴിക്കോട് മൂലാട് സ്വദേശിയുമായ എന്‍. ജിതിന്‍, സി. അജിത്ത് ലാല്‍, കെ.എസ്.ഇ.ബിയുടെ എം.സി മുജീബ്, ഒ. അന്‍സബ്, ഡി. വിഘ്‌നേഷ് രാജ്, സെറ്റര്‍ ലാല്‍ സുജന്‍, റെയില്‍വേയുടെ ലിബറോ രാമനാഥന്‍, അരുണ്‍ സക്കറിയാസ് സിബി, അറ്റാക്കര്‍ പി.എസ് വിശാല്‍ കൃഷ്ണ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

Post a Comment

Previous Post Next Post
Paris
Paris