ഓർമ ശക്തി : ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ അലൻ പ്രസാദിനെ അനുമോദിച്ചു


കാരശ്ശേരി മേഖല വനിത സഹകരണ സംഘം ഭരണ സമിതിയും ജീവനക്കാരും ചേർന്ന് വീട്ടിൽ ചെന്ന് അലൻ പ്രസാദിന് സ്നേഹോപഹാരം നൽകി. കുമാരനെല്ലൂർ തടപ്പറമ്പിൽ പുനത്തിൽ ലാലു പ്രസാദ് അതുല്യ ദമ്പതികളുടെ മകനാണ് അലൻ പ്രസാദ്.




ചടങ്ങിൽ സംഘം പ്രസിഡന്റ്‌ ശ്രീമതി. റീന പ്രകാശ് സ്നേഹോപഹാരം നൽകി. സെക്രട്ടറി. ഷിനോദ് ഉദ്യാനം, അജിതമുണ്ടയിൽ, ശാലിനി പി. കെ. ജിതിൻ പ്രകാശ്, ബേബി സി ഫാത്തിമത്ത് നദീറ, കൃഷ്ണ പ്രിയ, വിനീത കൂടാംമ്പൊയിൽ എന്നിവരും, പ്രദേശവാസികളും പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris