തിരുവമ്പാടി മണ്ഡലത്തിലെ വിവിധയിടങ്ങളിൽ ഇലക്ട്രിക് ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കും..


മുക്കം : തിരുവമ്പാടി നിയോജക മണ്ഡലത്തിലെ  വിവിധയിടങ്ങളിൽ ഇലക്ട്രിക് ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുമെന്ന് ലിന്റോ ജോസഫ് എം.എൽ.എ അറിയിച്ചു.
 മണ്ഡലത്തിലെ വിവിധയിടങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നതോടെ ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ സഹായകരമാകും. 




മുക്കത്ത് പുതിയ ബസ് സ്റ്റാന്റിലും അഗസ്ത്യൻമുഴിയിൽ മിനി സിവിൽ സ്റ്റേഷന് എതിർ വശവും തിരുവമ്പാടിയിൽ പുന്നക്കൽ റോഡിന് സമീപവും കോടഞ്ചേരിയിൽ ബസ് സ്റ്റാന്റിലുമായാണ് ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുക. ഈങ്ങാപ്പുഴയിൽ പുതുതായി നിർമ്മിക്കുന്ന കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന് സമീപം ചാർജിംഗ് സ്‌റ്റേഷനും സ്ഥാപിക്കും.

Post a Comment

Previous Post Next Post
Paris
Paris