കണ്ണാടിപാറ, ശങ്കരവയൽ ഭാഗങ്ങളിൽ സാമൂഹിക വിരുദ്ധ ശല്യവും, മോഷണങ്ങളും പെരുകുന്നു.


കൂരാച്ചുണ്ട് : രാത്രി കാലങ്ങളിൽ സ്ത്രീകൾ ഒറ്റക്ക് താമസിക്കുന്ന വീടുകളിലും മറ്റും അർധരാത്രി ജനലിൽ മുട്ടുക, വീടുകളിൽ നിന്ന് ബെർഷീറ്റുകൾ, അടക്ക, നാണ്യവിളകൾ  തുടങ്ങിയ സാധനങ്ങൾ  നഷ്ട്ടപെടുന്നത് കഴിഞ്ഞ ഒരാഴ്ചയായി നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്നു.




കഴിഞ്ഞ രാത്രി പുലർച്ചെ മീനാട്ടുകുന്നേൽ ഡെനിഷ് ജോസഫിൻ്റെ വീട്ടിൽ നിന്ന് ഏകദേശം ഒരു കിന്റലോളം വരുന്ന റബർ ഷിറ്റും 20 കിലോ ഒട്ടുപാലും ആണ് അവസാനമായി മോഷണം പോയത്.

ഇങ്ങിനെ തുടർച്ചയായി ഉണ്ടാകുന്ന മോഷണങ്ങളെ തുടർന്ന് നാട്ടുകാർ ആശങ്കയിലാണ്. നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കള്ളനെ ഉടനടി കണ്ടെത്തി, ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും .രാത്രികാലങ്ങളിൽ  പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Paris
Paris